ബത്തേരി: ഓടികൊണ്ടിരുന്ന ആർ ടി ആർ ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂർ 66ൽ പതിനൊന്ന് മണി ആണ് സംഭവം. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകയിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെ കല്ലൂർ 66 ൽ എത്തിയപ്പോർ തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനിൽ പരുക്കുകളേൽക്കാതെ രക്ഷപെട്ടു. അൻസാദ് തനിച്ചായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. തുടർന്ന് ബത്തേരിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.