ഹര്‍ഷിനയുടെ ദുരനുഭവം: രാഹുല്‍ഗാന്ധി ഇടപെടുന്നു

കല്‍പ്പറ്റ: ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി കെ.കെ.ഹര്‍ഷിനയ്ക്കു നീതി ലഭ്യമാക്കുന്നതിനു രാഹുല്‍ഗാന്ധി എം.പി ഇടപെടുന്നു. ഹര്‍ഷിനയുടെ പ്രശ്‌നം പരിഹിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ സന്ദര്‍ശിച്ച് ദുരനുഭവങ്ങള്‍ ഹര്‍ഷിന വിവരിച്ചപ്പോഴാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചത്. നീതി ലഭ്യമാക്കുന്നതിനു ആരോഗ്യവകുപ്പും പോലീസും തയാറാകുന്നില്ലെന്ന് എം.പിയോട് ഹര്‍ഷിന പറഞ്ഞു. ഭര്‍ത്താവിനും കുട്ടികള്‍ക്കും സമരസമിതി നേതാവ് വിനേഷ് പെരുമണ്ണയ്ക്കുമൊപ്പം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഹര്‍ഷിന എം.പി തങ്ങുന്ന റിസോര്‍ട്ടിലെത്തിയത്. 16ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് എം.പിയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ഹര്‍ഷിന പറഞ്ഞു. ശസ്ത്രക്രിയയില്‍ അനാസ്ഥകാട്ടി തന്റെ ജീവിതം ദുരതത്തിലാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരത്തില്‍ കോണ്‍ഗ്രസ് ഹര്‍ഷിനയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *