കൽപ്പറ്റ: മണിപ്പൂർ-ഹരിയാന സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി (എം എസ് എസ് ) വയനാട് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു.പി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ജുനൈദ് കൈപ്പാണി,
സി.കെ.അബ്ദുൽ അസീസ്,ഹമീദ് സി.എച്ച് , പി.വി.എസ് മൂസ,യു.എ.അബ്ദുൽ മനാഫ് എന്നിവർ പ്രസംഗിച്ചു.
പി.സുബൈർ,ഇബ്രാഹിം പുനത്തിൽ,കെ.എം.ബഷീർ,സൂപ്പി തോട്ടോളി തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.അഷ്റഫ് പാറക്കണ്ടി സ്വാഗതവും ഇബ്രാഹിം തെങ്ങിൽ നന്ദിയും പറഞ്ഞു.
എം.എസ്.എസ് വയനാട് ജില്ലാ ഭാരവാഹികളായി അബ്ദുൽ മനാഫ് യു.എ. (പ്രസിഡന്റ്) കെ.എം.ഇബ്രാഹിം കുട്ടി, റഫീഖ്.എ.കെ, ഹമീദ് സി.എച്ച് (വൈസ് പ്രസിഡന്റുമാർ)
അഷ്റഫ് പാറക്കണ്ടി (സെക്രട്ടറി), കെ.എം.ബഷീർ, ഇബ്രാഹിം തെങ്ങിൽ, സലിം അറക്കൽ (ജോയിന്റ് സെക്രട്ടറിമാർ ) സി.കെ.അബ്ദുൽ അസീസ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായി വി.പി അബൂബക്കർ ഹാജി,
ജുനൈദ് കൈപ്പാണി,
സി.കെ ഉമ്മർ,പി. സുബൈർ, പി.പി മുഹമ്മദ്, പി.സൈഫുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു.