ജീവിതാനുഭവത്തിൽനിന്ന് കരുത്തു നേടുക; കമാൽ വരദൂർ


കൽപ്പറ്റ: ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങളിൽ നിന്ന് കരുത്തു നേടി പരീക്ഷണങ്ങളെ അതിജീവിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഒളിംപിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടി ചരിത്രമെഴുതിയ ജമൈക്കൻ താരം ഉസ്സൈൻ ബോൾട്ടിന്റെയും, ബ്രസീൽ താരം നെയ്മറിന്റെയും ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും ബാല്യകാല ജീവിത ചരിത്രത്തിലെ ഏടുകൾ വിദ്യാർത്ഥികൾ മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. അസാധ്യമായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞവരാണ് ഇവരെല്ലാം. കൽപ്പറ്റ എം സി ഫ് പബ്ലിക് സ്കൂളിലെ പത്താം തരം പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം സി ഫ് പ്രസിഡണ്ട്‌ ഡോ. കെ.ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. മുസ്തഫ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ നീതു ജെ ജെ, എം മുഹമ്മദ്‌ മാസ്റ്റർ, നജീബ് കാരാടാൻ, ഒ കെ സക്കീർ, ഷഫീന, നീത ജോസ്, ഹെഡ്മിസ്ട്രെസ് സുനിത ശ്രീനിവാസ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *