ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നാളെ
മാനന്തവാടി നഗരസഭയുടെ കിഴിലുള്ള പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകികൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) വൈകീട്ട് 4 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിക്ക് കാര്‍ഡ് നല്‍കി നിര്‍വ്വഹിക്കും. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.
ഇ-ഹെല്‍ത്തിന്റെ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രോഗികളുടേ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കുകയും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത് മൂലം ചികിത്സ കൂടുതല്‍ ഫലപ്രഥമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങള്‍, മരുന്നിന്റെ വിവരങ്ങള്‍, മറ്റ് പരിശോധനാഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുന്നത് മൂലം രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ ചികില്‍ത്സ ലഭ്യമാക്കാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് കാര്‍ഡ് നല്‍കുന്നത്.
ദര്‍ഘാസ് ക്ഷണിച്ചു
മാനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. സെപ്തംബര്‍ 13 ന് വൈകീട്ട് 4 നകം ദര്‍ഘാസ് ലഭിക്കണം. ഫോണ്‍: 04936 248120.
കെയര്‍ടേക്കര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് നടത്തിപ്പിനായി കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. അപേക്ഷകര്‍ മേപ്പാടി പഞ്ചായത്തിലെ സ്ഥിര താമസക്കാരിയിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ആഗസ്റ്റ് 24 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 282422.
സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ. കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി ഫിസിക്സ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുമായി നാളെ (ആഗസ്റ്റ് 18 ന്) വൈകീട്ട് 5 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 04935 240351.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തില്‍ നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍: 9744134901.
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുമായി ആഗസ്റ്റ് 22 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202292.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടര്‍വിദ്യാകേന്ദ്രത്തിന്റെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍: 9744134901.
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വെള്ളി) വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. പൊയില്‍ (രാവിലെ 10 ന്), വയനാംപാലം (10:40 ന്), കൈതക്കൊല്ലി (11 ന്), മക്കിമല കുരിശുകവല (11.50 ന്), മക്കിമല (12.35 ന്), വേങ്ങച്ചുവട് (1.35 ന്), കൈതക്കൊല്ലി ക്ഷീരസംഘം (2.10 ന്), പുതിയിടം പള്ളി (2.50 ന്), പുതിയിടം കുരിശുകവല (3.20 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.
ലേലം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ സാമഗ്രികള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 25 ന് രാവിലെ 11.30 നകം ലഭിക്കണം.
നവോദയ പ്രവേശനം തീയതി നീട്ടി
ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024 ലെ ആറാംക്ലാസ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 25 വരെ നീട്ടി. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9961556816.
ലീഗല്‍ മെട്രോളജി വകുപ്പ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
ഉത്സവകാലത്ത് ഉപഭോക്തൃ ചൂഷണം തടയുന്നതിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് കല്‍പ്പറ്റയില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അളിവിലോ തൂക്കത്തിലോ കൃതൃമം കാണിക്കുക, വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ള പായ്ക്കറ്റുകളില്‍ വില മറയ്ക്കുക, മായ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 04936 203370, 8281698117
ക്വട്ടേഷന്‍ ക്ഷണിച്ചു
കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിര്‍വ്വഹണ കേന്ദ്രത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 1 ന് വൈകീട്ട് 3 നകം ചെയര്‍മാന്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍: 04936 202251.
ബിഎസ്.സി ഫുഡ് ടെക്നോളജി കോഴ്സില്‍ സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവല്പ്പെമെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 18 ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 0468 2240047, 9846585606.