കര്‍ഷക ദിനത്തില്‍ കിസാന്‍ജ്യോതി പദ്ധതി നടപ്പിലാക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെനെയും നേതൃത്വത്തില്‍ കര്‍ഷകദിനത്തില്‍ പഞ്ചായത്ത്-വാര്‍ഡ് തലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട എണ്‍പത് കര്‍ഷകരെ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓരോ കര്‍ഷകര്‍ക്കും മംഗളപ്ത്രവും അഞ്ച് തെങ്ങിന്‍തൈകളും  ഓരോ ഷോള്‍ഡര്‍ സ്പ്രയറിംഗ് പമ്പും   കിസാന്‍ജ്യോതി പദ്ധതിയില്‍ ഉല്‍പ്പെടുത്തി വിതരണം ചെയ്തു. സമ്മിശ്ര കൃഷിരീതികള്‍ ചെയ്ത്‍വരുന്ന   60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന കര്‍ഷകന്‍,യുവകര്‍ഷന്‍, പട്ടികവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള കര്‍ഷകന്‍, വനിത കര്‍ഷക എന്നിവരാണ്  ചടങ്ങില്‍ ആദരിക്കപ്പെട്ടത്. വാര്‍ഡ്‍വികസന സമിതി കണ്ടെത്തിയ കര്‍കരെ ഗ്രാമസഭയുടെ അംഗീകരത്തോടെയാണ് തിരഞ്ഞെടുത്തത്. കര്‍ഷകദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത മുഴുവന്‍ കര്‍കര്‍ക്കും പുതുവര്‍ഷ സമ്മാനമായി അവക്കാഡോ തൈകള്‍ വിതരണം ചെയ്തു.  

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.അസൈനാര്‍, ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.സി.കെ.യാമിനി വര്‍വ്വ, കാനറ ബാങ്ക് എ.ജി.എം ലത.പി.കുറുപ്പ്, അസി.ഡയറക്ടര്‍ മണ്ണ് പര്യവേഷണം സി.ബി.ദീപ, കൃഷി ഓഫീസര്‍ ജ്യോതി.സി.ജോര്‍ജ്ജ്, കെ.പി. നുസ്റത്ത്, സിന്ധു ശ്രീധരന്‍, ലത ശശി, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വാസുദേവന്‍,ബീന വിജയന്‍,പി.വി.വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.അഫ്സത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *