വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ


സംഘാടകസമിതി യോഗം ചേര്‍ന്നു

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന ഓണച്ചന്തയോടനുബന്ധിച്ച് മുഴുവന്‍ സി.ഡി.എസ്സുകളിലും സംഘാടകസമിതി യോഗം ചേര്‍ന്നു. ഓണച്ചന്തകളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ഓണച്ചന്തകള്‍ വിപുലമായി നടത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതുമായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ സംരംഭകര്‍, ജെ.എല്‍.ജി ഗ്രൂപ്പുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ആഗസ്റ്റ് 22 ന് കല്ലോടി ഡിവിഷനില്‍ പര്യടനം നടത്തും. കുനിക്കാരച്ചാല്‍ സെന്റര്‍ (രാവിലെ 10 ന്), മൂളിത്തോട് സെന്റര്‍ (11.10 ന്), പാതിരച്ചാല്‍ സെന്റര്‍ (ഉച്ചയ്ക്ക് 12.10 ന്), ചേമ്പിലോഡ് സെന്റര്‍ (2 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

കൂടിക്കാഴ്ച മാറ്റിവെച്ചു

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് കെയര്‍ടേക്കര്‍ തസ്തികയിലേക്ക് ആഗസ്റ്റ് 24 ന് നടത്താനിരുന്ന കൂടിക്കാഴ്ച ആഗസ്റ്റ് 25 ന് രാവിലെ 10.30 ലേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 282422.

സ്പോട്ട് അഡ്മിഷന്‍

നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ 2023 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 12 നകം ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 266700.

ഡോക്ടര്‍ നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം സായാഹ്ന ഒ.പിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. ആഗസ്റ്റ് 23 ന് രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

കെല്‍ട്രോണ്‍ ജേണലിസം പഠനം

കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 – 24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. അപേക്ഷകള്‍ ആഗസ്റ്റ് 26 നകം കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002. ഫോണ്‍: 9544958182.

ആശവര്‍ക്കര്‍ നിയമനം

മാനന്തവാടി നഗരസഭയുടെ കീഴില്‍ നാലാം ഡിവിഷനില്‍ ആശവര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി 25 നും 45 നും മദ്ധ്യേ. ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 2.30 ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പകര്‍പ്പ് എന്നിവയുമായി കൂടികാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04935 294949.

  • അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴില്‍ താത്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത് ബാഡ്ജ് ഉള്ളവരായിരിക്കണം. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എന്നിവയുമായി ആഗസ്റ്റ് 26 നകം സൂപ്രണ്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04935 240264.

ടെണ്ടര്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 16 എച്ച്.പി ഡീസല്‍ വാട്ടര്‍ കൂള്‍ഡ് എഞ്ചിന്‍ സെന്‍ട്രിഫ്യൂഗല്‍ മള്‍ട്ടിസ്റ്റേജ് പമ്പ്‌സെറ്റ് ലഭ്യമാക്കുന്നതിനും വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നതിനും വിവിധ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 5 നകം സബ് കളക്ടര്‍, പ്രസിഡണ്ട് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, പൂക്കോട്, വയനാട് എന്ന വിലാസത്തില്‍ ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 292902, 9778783522.

അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി, എസ്.സി.വി.ടി ട്രേഡുകളിലെ ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ആഗസ്റ്റ് 1 ന് 14 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.എസ്.എല്‍.സി, പ്ലസ് ടു, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, ടി.സി തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 24 ന് ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ഫോണ്‍: 04936 205519, 9995914652.

Leave a Reply

Your email address will not be published. Required fields are marked *