കല്‍പ്പറ്റ: എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കേയെംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി. മണി, അയിഷ പള്ളിയാല്‍, പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍, വൈസ് പ്രിന്‍സിപ്പല്‍ എം.കെ. അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് ഷാജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.