കൽപ്പറ്റ: ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ, വി.എച്ച്.എസ്. വിഭാഗം ഫ്ലോറിക്കൾച്ചർ, ഗാർഡനർ കോഴ്സുകളുടേയും നാഷണൽ സർവീസ് സ്കീമിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കൽപ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് ആറ് ബഡുകളിലായി പരിപാലിച്ചാണ് പൂന്തോട്ടം തയ്യാറാക്കിയത്. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ സിന്ധു ഡി.കെ., കൽപ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ വുള്ളർ, കൃഷി ഓഫീസർ അഖിൽ പി. എന്നിവർ സന്നിഹിതരായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി, നിമിഷ കെ.കെ., അർച്ചന സന്തോഷ്, അനീറ്റ ജൂഡി കുര്യൻ, കൃഷ്ണപ്രിയ എം.പി., ആന്റണി വി.വി., കനീഷ് സി.കെ. എന്നിവർ നേതൃത്വം നൽകി.