ഡോക്ടര്‍ നിയമനം
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം സായാഹ്ന ഒ.പിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 26 ന് രാവിലെ 11.30 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എം.ബി.ബി.എസ്, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തിച്ചേരണം.
താലൂക്ക് വികസന സമിതി യോഗം
സെപ്തംബര്‍ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം സെപ്തംബര്‍ 2 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
ഭവന വായ്പ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതിയ ഭവനം നിര്‍മ്മിക്കുന്നതിന് ഭവന വായ്പ നല്‍കും. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. താത്പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
സ്‌പോട്ട് അഡ്മിഷന്‍
നെന്മേനി ഗവ. വനിത ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സിയും ഫീസുമായി ആഗസ്റ്റ് 26 ന് ഉച്ചയ്ക്ക് 12 നകം ഐ.ടി.ഐ.യില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 266700.
ഐ.ടി.ഐ അഡ്മിഷന്‍ കൗണ്‍സിലിംഗ്
കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി. മെട്രിക് ട്രേഡുകളായ ഫുഡ് പ്രൊഡക്ഷന്‍ (ജനറല്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസസ് അസിസ്റ്റന്റ് എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഒഴിവുള്ള മറ്റ് ട്രേഡുകളിലെ സീറ്റുകളിലേക്കുമുള്ള അഡ്മിഷന്‍ കൗണ്‍സിലിംഗ് ആഗസ്റ്റ് 26 ന് രാവിലെ 9 ന് ഐ.ടി.ഐ.യില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഇന്‍ഡെക്‌സ് മാര്‍ക്ക് 190 ഉം അതിന് മുകളിലും ഉള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍: 04936 205519.
താല്‍പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായി വൃത്യസ്ത മേഖലയില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിനായി താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. വൈദഗ്ദ്ധ്യ പരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ എഫ്.പി.സി, വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നീ 3 വിഭാഗങ്ങളിലാണ് പരിശീലനം നല്‍കേണ്ടത്. താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖകളും സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത അപേക്ഷാ ഫോമില്‍ സെപ്തംബര്‍ 4 നകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 299370.
സപോട്ട് അഡ്മിഷന്‍
കണിയാമ്പറ്റ ബി.എഡ് സെന്ററില്‍ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഭിന്നശേഷി സംവരണം 3 സീറ്റ് (ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, നാച്ച്യുറല്‍ സയന്‍സ്), ഭാഷാ ന്യൂനപക്ഷം 2 സീറ്റ് (ഇംഗ്ലീഷ്, മലയാളം), കണക്ക വിഭാഗം 1 സീറ്റ് (ഇംഗ്ലീഷ്), ലാറ്റിന്‍ കത്തോലിക്ക് 1 സീറ്റ് (ഫിസിക്കല്‍ സയന്‍സ്), ധീവര 1 സീറ്റ് (നാച്ച്യുറല്‍ സയന്‍സ്), ക്യാപ് ഐ.ഡിയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26 ന് രാവിലെ 11 നകം ഓഫീസില്‍ എത്തിച്ചേരണം. അര്‍ഹരായ അപേക്ഷകരുടെ അഭാവത്തില്‍ പ്രസ്തുത സീറ്റ് മറ്റ് വിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യും. ഫോണ്‍: 04936 286823, 9846717461, 9496356970.