പേര്യയിൽ ആയിരം ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും പിടിച്ചെടുത്തു

തലപ്പുഴ: പേരിയ വട്ടോളി വാവലി ഫാമിൽ എക്സസൈസ് റെയ്ഡിൽ ആയിരം ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും പിടിച്ചെടുത്തു. കേളകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് വ്യാജവാറ്റു നടത്തിക്കൊണ്ടിരുന്നത് എന്നാണ് നിഗമനം. മാനന്തവാടി എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ നാലുപേർ പിടിയിലായി. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *