അമ്പലവയലിൽ വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്

കൽപ്പറ്റ: അമ്പലവയൽ ഹൈസ്കൂളിന് മുൻപിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ യുവാവിന് ഗുരുതര പരിക്ക്. കാക്കവയൽ സ്വദേശി ഷിജിലി (21)നാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം പകൽ 12 മണിയോടെയാണ് സംഭവം. അമ്പല വയൽ ഭാഗത്ത് നിന്ന് പോയ ബൈക്ക് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഷിജിൽ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *