എട്ട് നോമ്പാചരണവും സുവിശേഷ ധാരയും സെപ്റ്റംബർ ഒന്ന് മുതൽ മീനങ്ങാടിയിൽ

കൽപ്പറ്റ:

കൽപ്പറ്റ: പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പൗരസ്ത്യ സുവിശേഷ സമാജം മീനങ്ങാടി സെൻ്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ ഒന്നു മുതൽ 8 വരെ എട്ടുനോമ്പാചരണവും, സുവിശേഷ ധാരയും നടത്തും. ഒന്നുമുതൽ ഏഴ് വരെ തിയതികളിൽ രാവിലെ 9:30 ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയും, എട്ടാം തിയതി വിശുദ്ധ അഞ്ചിൻമേൽ കുർബാനയും നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും,
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത
യും, വന്ദ്യ കോർ എപ്പിസ്കോപ്പമാരും, വൈദികരും കാർമികത്വം നൽകുന്നു.

സുവിശേഷ യോഗത്തിൽ പ്രശസ്ത പ്രസംഗകരായ പൗലോസ് കോർ എപ്പിസ്കോപ്പ, പാറേക്കര, ഫാദർ ലിൻസൺ ചെങ്ങനിയാടൻ സി എസ് ടി, ഫാദർ മാത്യു ജോർജ് കാട്ടിപറമ്പിൽ എന്നിവർ നേതൃത്വം നൽകും. .

2028 സെപ്റ്റംബർ മൂന്നിന് ഞായറാഴ്ച 2 മണിക്ക് മലങ്കര യാക്കോബാ യ സിറിയൻ സൺഡേസ്കൂൾ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സുറിയാനി ഗാന മത്സരം നടത്തും. . വിജയികൾക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപോലീത്ത ക്യാഷ് അവാർഡ് നൽകും. വയനാട് ജില്ലയിൽ നിന്നും പത്മശ്രീ ലഭിച്ച പത്മശ്രീ ചെറുവയൽ രാമൻ, വയനാട് ജില്ലയിൽ മികച്ച ഫുട്ബോൾ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇടവകാഗമായ പി സി ബിനോയി, പേര്യയിൽ, മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ സെക്രട്ടറിയായി തെരഞ്ഞെടുത്ത സജീഷ് തത്തോത്ത് എന്നിവരെ ആദരിക്കുന്നു.

സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നതും, ഇടവകയിൽ പ്രവർത്തിക്കുന്ന ചാരിറ്റി സം ഘടന നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം സുവിശേഷ സമാജം അതി ഭദ്രാസനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത നിർവഹിക്കും. ചികിത്സ സഹായ വിതരണം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അസൈനാർ നിർവ്വഹിക്കും.
ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനെ ആദരിക്കും.

പത്ര സമ്മേളനത്തിൽ വികാരി ഫാദർ വർഗ്ഗീസ് കക്കാട്ടിൽ, പള്ളി സെക്രട്ടറി കെ എം കുര്യാക്കോസ് കാവനാക്കുടിയിൽ, പള്ളി ട്രസ്റ്റി സി എസ് പൗലോസ് പോളയിൽ, പബ്ലിസിറ്റി കൺവീനർ പി ടി വിനു പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *