വയനാട് ജില്ലാ സീനിയർ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി വിതരണം നടത്തി

കൽപ്പറ്റ: ജില്ലാ സീനിയർ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി വിതരണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ജേഴ്സി വിതരണോദ്ഘാടനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീഖ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് മസൂദിന് നല്‍കി നിര്‍വ്വഹിച്ചു.
ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡൻ്റ് നാസർ കല്ലങ്കോടൻ, എക്‌സിക്യുട്ടീവ് അംഗം നിഷാന്ത് മാത്യൂ, മുഖ്യപരിശീലകന്‍ ഡോ. മുഹമ്മദ് ജംഷാദ് കെ. സി , സഹ പരിശീലകൻ മുനീർ കെ, മാനേജര്‍ ഫിറോസ് ബാബു എം എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *