തലപ്പുഴ: 210 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ഗ്രാമപഞ്ചായത്തും നടത്തിയ സംയുക്ത പരിശോധനയില്‍ വാളാട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തുകയും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ ജോസ് തോമസ്, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ അനൂപ്, സ്‌ക്വാഡ് അംഗം പി ബഷീര്‍, പോലീസ് ഓഫീസര്‍ ബിനു, പഞ്ചായത്ത് ക്ലര്‍ക്ക് ഡിജീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.