മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍, പടിഞ്ഞാറത്തറ ചെന്നലോട് മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡില്‍ സിഎച്ച് 5/450 ല്‍ ഇടതു ഭാഗത്തായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന നീര്‍മരുത്, പുതുശ്ശേരിക്കടവ് ബാങ്ക് കുന്ന് റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍, പടിഞ്ഞാറത്തറ കുപ്പാടിത്തറ റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍, പടിഞ്ഞാറത്തറ വൈത്തിരി തരുവണ റോഡില്‍ പൊതുമരാമത്ത് ഓഫീസിന് മുമ്പിലായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്ന മാവുമരത്തിന്റെ മുറിച്ചിട്ട ശിഖരങ്ങള്‍ എന്നിവ സെപ്തംബര്‍ 13 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പടിഞ്ഞാറത്തറ ഓഫീസില്‍ ലേലം ചെയ്യും.
മുട്ടക്കോഴി വില്‍പ്പനക്ക്
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ 9495000923 ല്‍ ബന്ധപ്പെടുക.
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് -അപേക്ഷ ക്ഷണിച്ചു
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2023-24 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. http:/www.sportal.kerala.gov.in ല്‍ സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ അവസാനിച്ച സ്‌കൂളുകള്‍ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളു. അപേക്ഷിക്കുന്ന തീയതിയില്‍ വാലിഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍: 04936 202 593.
സ്‌പോട്ട് അഡ്മിഷന്‍
നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിംഗ് ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 15 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സിയും, ഫീസും സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കി അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 04936 266 700.
മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 12 ന് നടക്കും. താല്‍പര്യമുള്ള സംസ്ഥാനടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാവിലെ 10 നകം ആവശ്യമായ രേഖകളുമായി മാനന്തവാടി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തണം. ഫോണ്‍: 04935 241322.
അഡ്മിഷന്‍ കൗണ്‍സലിംഗ്
കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക്ക് ട്രേഡുകളായ ഫുഡ് പ്രൊഡക്ഷന്‍(ജനറല്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍ഡ്, ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസസ് അസിസ്റ്റന്‍ഡ് എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഒഴിവുള്ള മറ്റ് ട്രേഡുകളിലെ സീറ്റുകളിലേക്കുമുള്ള അഡ്മിഷന്‍ കൗണ്‍സലിംഗ് സപ്തംബര്‍ 7ന് രാവിലെ 9ന് ഐ.ടി.ഐയില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇന്‍ഡക്സ് മാര്‍ക്ക് 170നും 189നും ഇടയില്‍ ഉള്ളവര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. ഫോണ്‍.9995914652
കുടുംബ കോടതി സിറ്റിംഗ്
കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു സെപ്റ്റംബര്‍ 8 ന് സുല്‍ത്താന്‍ ബത്തേരി കോടതിയിലും സെപ്റ്റംബര്‍ 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ 5 വരെ സിറ്റിംഗ് നടത്തും.
യൂത്ത് ഫെസ്റ്റ് 2023 : എന്‍ട്രികള്‍ ക്ഷണിച്ചു
അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13 ന് രാവിലെ 10 ന് ജില്ലാ ടീ ബി സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ (മെഡിക്കല്‍ കോളേജ് കോമ്പൗണ്ട്) 8, 9, 11 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച് ഐവിയെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു വിദ്യാഭ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയാണ് സമ്മാനതുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ [email protected] ലോ 9847162300 എന്ന വാട്ട്സാപ്പ് നമ്പറിലോ പേര്, വയസ്സ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ അയച്ച് സെപ്റ്റംബര്‍ 8 നകം രജിസ്റ്റര്‍ ചെയ്യണം.
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ബുധന്‍) പുതുശ്ശേരി ഡിവിഷനില്‍ ലഭ്യമാകും. കൈവേലി പാല്‍ സംഭരണ കേന്ദ്രം (രാവിലെ 10 ന് ) വീട്ടിയംപറ്റ (11.10 ന്), പുതുശ്ശേരി ക്ഷീരസംഘം ഓഫീസ് (1 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.