നേത്രദാന പക്ഷാചരണം സമാപിച്ചു

മീനങ്ങാടി: ആരോഗ്യവകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ നേത്ര ദാന പക്ഷാചരണം സമാപിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‘കാഴ്ചക്കപ്പുറം’ വീഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ .ഇ വിനയന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്‌റത്ത് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി മുഖ്യ പ്രഭാഷണവും മൊബൈല്‍ നേത്ര വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. രചന രാമചന്ദ്രന്‍ വിഷയാവതരണവും നടത്തി.

പക്ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ഫാമിലി ക്വിസ് മത്സരത്തില്‍ ജ്വവല്‍ റോബിന്‍ ആന്റ് ടീം , എവ മറിയ ആന്റ് ടീം , ഫിദ ഫസല്‍ ആന്റ് ടീം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പൊതുജനങ്ങള്‍ക്കുള്ള ഫോട്ടോഗ്രഫി മത്സരത്തില്‍ എസ്. സല്‍മ, മധു എടച്ചന, ഡോണ ഡേവിഡ് എന്നിവര്‍ സമ്മാനങ്ങള്‍ നേടി. യു.പി.വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരത്തില്‍ ഫാത്തിമ തഫൂല്‍, ഗൗരി നന്ദന, രസന ഫാത്തിമ എന്നിവര്‍ വിജയികളായി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷ ഉഷ രാജേന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, മീനങ്ങാടി സാമൂഹ്യ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി കുഞ്ഞിക്കണ്ണന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ ഓഫ്താല്‍മിക് കോഡിനേറ്റര്‍ ജി. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *