വിളര്‍ച്ച നിവാരണ ശില്‍പ്പശാല സംഘടിപ്പിച്ചു

കല്‍പ്പറ്റ: ജില്ല നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ‘ വിളര്‍ച്ച നിവാരണം ആയുര്‍വേദത്തിലൂടെ ‘എന്ന വിഷയത്തില്‍ എകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ പി. ഡബ്ലിയു.ഡി റെസ്റ്റ് ഹൗസില്‍ നടന്ന ശില്‍പ്പശാല ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സിക്കിള്‍ സെല്‍ യുണിറ്റിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി അഞ്ജലി അല്‍ഫോണ്‍സ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, പ്ലാന്‍ പ്രൊജക്റ്റ് എന്നിവയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളിലെ സിക്കിള്‍ സെല്‍ അനീമിയയുടെയും മറ്റ് ഇതര വിളര്‍ച്ചാരോഗങ്ങളുടെയും ശാസ്ത്രീയ പഠനത്തിലൂന്നികൊണ്ട് ഹീമോഗ്ലോബിനോമീറ്റര്‍ മുതലായവ ഉപയോഗിച്ചുകൊണ്ട് കൃത്യമായ പഠനങ്ങള്‍ നടപ്പിലാക്കും. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി സാജന്‍, സീനീയര്‍ സൂപ്രണ്ട് എം.എസ് വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *