കേളക്കവലയിൽ കടുവയുടെ സാന്നിധ്യം; വനം വകുപ്പ് തിരച്ചിൽ നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേളക്കവലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനംപാലകർ തിരച്ചിൽ നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി കേളക്കവല പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്. രണ്ട് ദിവസം മുമ്പ് കളനാടിക്കൊല്ലിയിൽ കാട്ടുപന്നിയെ കടുവ കൊന്നിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കടുവയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്.ചെതലയം റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി. ഉൾപ്പെടെയുള്ള വനപാലകർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

കേളക്കവല, ഷെഡ്, റേഷൻകട, കളനാടിക്കൊല്ലി എന്നിവിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു ചേപ്പില, എരിയപ്പള്ളി, ആടിക്കൊല്ലി, പ്രദേശങ്ങളിലും ഒരു മാസം മുമ്പ് കർഷകരുടെ വളർത്തുമൃഗങ്ങളുൾപ്പടെ കടുവയുടെ ആക്രമണത്തിനിരയായിരുന്നു ഇതിനെ തുടർന്ന് ചേപ്പിലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ.കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കടുവ ശല്യം മൂലം പ്രദേശത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അടിയന്തരമായി കടുവയെ കൂട് വച്ച് പിടികൂടാൻ വനം വകുപ്പ് തയ്യാറാകണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാർ ഉന്നത വനം വകുപ്പ് ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *