വനിതാ സംവരണ ബില്ലിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: പാർലമെൻ്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കാലം തൊട്ട് പതിറ്റാണ്ടുകളായി കോൺഗ്രസ് ആവശ്യപ്പെടുന്ന വനിതാ സംവരണ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചതു കൊണ്ട് മാത്രമായില്ലെന്നും നടപ്പാക്കാൻ വൈകുന്നത് ശരിയല്ലന്നും ജയലക്ഷ്മി പറഞ്ഞു. ബില്ലിൻ്റെ പിന്നാക്ക സംവരണത്തെ കുറിച്ച് പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്. ഈ ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ടെന്നും ലക്ഷ്മി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ മുതൽ പാർലമെൻ്റ് വരെയും സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും അടക്കം സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിക്കാൻ വനിതാ സംവരണ ബില്ല് ഗുണം ചെയ്യുമെന്നും ജയലക്ഷ്മി പറഞ്ഞു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ എം – പി.മാരെയും ജയലക്ഷ്മി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *