വന്യജീവി വാരാഘോഷം; വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടത്തും

കൽപ്പറ്റ: ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസം, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഒക്ടോബര്‍ 2,3 തീയതികളിലായി ജില്ലാതല മത്സരങ്ങളും 8 ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്ലാ സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങുന്ന ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. മറ്റു മത്സരങ്ങള്‍ക്ക് ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തില്‍ 2 പേര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, എവറോളിംഗ് ട്രോഫിയും നല്‍കും.താല്‍പര്യമുള്ളവര്‍ മത്സരതീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ രാവിലെ 8 നകം സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ഫോണ്‍ 04936 202623, 9447338032, 9847120668

Leave a Reply

Your email address will not be published. Required fields are marked *