പള്ളിക്കൽ-വെള്ളമുണ്ട-വാരാമ്പറ്റ യാത്രക്കാർക്ക് ആശ്വാസവുമായി പുതിയ ബസ് റൂട്ട്

വെള്ളമുണ്ട:
മാനന്തവാടി-വെള്ളമുണ്ട -വാരാമ്പറ്റ-പടിഞ്ഞാറത്തറ
റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ്‌ ചെയ്തു.
കോക്കടവ് ദീപ്തി ലൈബ്രറിക്ക് സമീപം നടന്ന ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചയാത്ത് മെമ്പർ സ്മിത ജോയ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ ബാലൻ വി,സിതറാം മിൽ ഡയറക്ടർ കെ. പി ശശികുമാർ,ചാക്കോ നെല്ലിക്കാട്ടിൽ, ശ്രീദേവി എം, മനോജ്‌,എൻ. കെ രാജീവ്‌, ബാലകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ, ആലിസ്, ത്രേസ്യ, ബീന, രമേശൻ തുടങ്ങിയവർ സംസാരിച്ചു.

രാവിലെ 7.15am മാനന്തവാടി,
പടിഞ്ഞാറത്തറ8.25am,
മാനന്തവാടി9.55 am,
പടിഞ്ഞാറത്തറ11.32am,
മാനന്തവാടി1pm, പടിഞ്ഞാറത്തറ 2.25pm, മാനന്തവാടി 5.5pm, പടിഞ്ഞാറത്തറ 6.30 pm ഇങ്ങനെ മൊത്തം 8 ട്രിപ്പുകൾ ആണ് ഒരു ദിവസം ഉള്ളത്.

മാനന്തവാടി പാണ്ടിക്കടവ് ,രണ്ടേ നാൽ, പള്ളിക്കൽ ,പാതിരിച്ചാൽ, വെള്ളമുണ്ട എച്ച്‌.എസ്, മൊതക്കര, വാരാമ്പറ്റ ,പന്തിപ്പൊയിൽ ,തെങ്ങുംമുണ്ട വഴിയാണ് കെ. എം. എസ് എന്ന പേരിലുള്ള ബസ് സർവീസ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *