മയക്കുമരുന്ന് വില്‍പന; ബംഗളൂരുവില്‍ നിന്ന് പോലീസ് പൊക്കിയത് ആഫ്രിക്കക്കാരന്‍ ഡാനിയേല്‍ എന്ന അബുവിനെ, ഒറ്റപ്പാലം സ്വദേശി ഓടിരക്ഷപെട്ടു

ബംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; വയനാട് പോലീസിന്റെ പിടിയിലായത് ആഫ്രിക്കക്കാരനായ ഡാനിയേല്‍ എന്ന എബൗ സോ ഡോംബിയ (ഐവറികോസ്റ്റ്) എന്നയാള്‍. കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തിന് നേതൃത്വം കൊടുക്കുന്ന ഇയാള്‍ക്ക് എം.ഡി.എം.എ. നിര്‍മ്മാണ കേന്ദ്രമുണ്ടന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരുനെല്ലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് .പ്രതിയെ കല്‍പ്പറ്റ നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
മുന്‍ വയനാട് എസ്.പി. ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ വയനാട് പോലിസ് ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം ഒരു മാസത്തോളം ബംഗളൂരുവില്‍ താമസിച്ചാണ് പോലീസ് വിദേശ പൗരനെ പിടികൂടിയത്.
എബൗവിനെ പിടികൂടുന്നതിനിടെ ഒറ്റപ്പാലം സ്വദേശിയും മയക്കുമരുന്ന് വില്‍പന സംഘത്തിലെ കണ്ണിയുമായ അനീസ് എന്നയാള്‍ ഓടിരക്ഷപെട്ടു. 2022 നവംബര്‍ അഞ്ചിന് കാട്ടിക്കുളത്ത് വെച്ച് 106 ഗ്രാം എംഡിഎംഎ തിരുനെല്ലി പോലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് എബൗ പിടിയിലായത്. സ്വിഫ്റ്റ് കാറില്‍ എം.ഡിഎംഎ കടത്തിക്കൊണ്ടു വന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, ഹഫ്‌സീര്‍, മുഹമ്മദ് ഫാരിസ് എന്നിവരെ അന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പുക്കിപറമ്പ് സ്വദേശിയായ ജുനൈസ് ചത്തേരി എന്ന യാസിറിനെയും പിന്നീട് പോലീസ് പിടികൂടി. ഒറ്റപ്പാലം സ്വദേശിയായ എം. അനീസ് എന്നയാളില്‍ നിന്നാണ്എംഡിഎംഎ വാങ്ങിയതെന്നായിരുന്നു യാസിറിന്റെ മൊഴി. തുടര്‍ അന്വേഷണത്തില്‍ അനീസ് എംഡിഎംഎ വാങ്ങുന്നത് ആഫ്രിക്കക്കാരന്റെ പക്കല്‍ നിന്നാണെന്ന വിവരവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി എസ്‌ഐ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ജൂണ്‍ 21ന് ബംഗളൂരുവിലെത്തി. താമസ സ്ഥലത്ത് എത്തിയെങ്കിലും അനീസിനെ കണ്ടെത്താന്‍ പോലിസിനായില്ല. പക്ഷെ അനീസ് എംഡിഎംഎ വാങ്ങാന്‍ ആഫ്രിക്കന്‍ പൗരന്റെ അടുത്തേക്ക് പോയിരിക്കുകയാണെന്ന് അനീസിന്റെ റൂംമേറ്റായ ഒരാള്‍ പോലീസിനോടു സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളൂരുവിലെ ശ്രീരാംപുര എന്ന സ്ഥലത്തെത്തി എബൗവിനെ പിടികൂടുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന അനീസ് ഓടിരക്ഷപെട്ടതായി പോലീസ് അറിയിച്ചു.അബുവിന്റെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് വില്‍പന ഉള്ളതായി വ്യക്തമായിട്ടുണ്ടെന്ന് വയനാട് എസ്പി. പതംസിംഗ് അറിയിച്ചു. എസ്‌ഐയെ കൂടാതെ എസ്.സി.പി.ഒമാരായ പ്രജീഷ്, അനൂപ്, ജോബി, രതീഷും എന്നിവരും ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *