ജില്ലയിലെ പ്രധാന അറിയിപ്പുകൾ

പി.എസ്.സി പരീക്ഷകള്‍ മാറ്റി

കോഴിക്കോട് ജില്ലയില്‍ നിപ രോഗ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സെപ്റ്റംബര്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പ്തല പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹിന്ദി പക്ഷാചരണം ; മത്സരം സംഘടിപ്പിക്കും

ഹിന്ദി പക്ഷാചരണ പരിപാടികളുടെ ഭാഗമായി യുവജനതയ്ക്കായി നെഹ്‌റു യുവ കേന്ദ്ര ഉപന്യാസ രചന, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹിന്ദിയും മറ്റു ഭാരതീയ ഭാഷകളുമായുള്ള മൈത്രി എന്നതാണ് ഉപന്യാസ വിഷയം. 5 പേജില്‍ കവിയരുത്. കേരളത്തില്‍ ഹിന്ദിയുടെ വ്യാപനം എന്നതാണ് പ്രസംഗവിഷയം. 5 മിനുട്ടില്‍ കവിയാതെയുള്ള വീഡിയോ തയ്യാറാക്കണം. വിജയികള്‍ക്ക് യഥാക്രമം 1500, 1000,750 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മത്സരത്തിനുള്ള വീഡിയോയും സ്‌കാന്‍ ചെയ്ത ഉപന്യാസവും സെപ്തംബര്‍ 27 നകം [email protected] ല്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : സ്റ്റേറ്റ് ഡയറക്ടര്‍, നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ തൈക്കാട്, പി . ഓ. തിരുവനന്തപുരം.14 എന്ന വിലാസത്തിലോ 9447632362 ലോ ബന്ധപ്പെടണം.

ആര്‍ട്ടിസാന്‍ ഐഡിന്റിറ്റി കാര്‍ഡ് ക്യാമ്പ് നടത്തും

ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂര്‍ കരകൗശല സേവന കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3 ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ആര്‍ട്ടിസാന്‍ ഐഡിന്റിറ്റി കാര്‍ഡ് ക്യാമ്പ് നടത്തും. ജില്ലയില്‍ ആര്‍ട്ടിസാന്‍ ഐഡിന്റിറ്റി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാത്ത കരകൗശല ശില്‍പ്പികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ള കരകൗശല ശില്‍പ്പികള്‍ ക്രാഫ്റ്റ് ചെയ്ത് കാണിക്കാനുള്ള വസ്തുക്കളും ഉപകരണങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രാവിലെ 10 ന് എത്തണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ മുന്‍ പേജ്, ഉദ്യം രജിസ്‌ട്രേഷന്‍ (ഉണ്ടെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരണം. കരവിരുതില്‍ നൈപുണ്യം തെളിയിക്കുന്ന മറ്റ് രേഖകള്‍ ഉണ്ടെങ്കില്‍ അവ കൈവശം വയ്ക്കണം. ഫോണ്‍: 9496440561.

വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഓഫീസ് മറ്റ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍ വായ്പ, പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവര്‍ണ്ണശ്രീ വായ്പ തുടങ്ങിയ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും മധ്യേ പ്രായമുള്ള മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04935 293015, 293055.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പദ്ധതിയുടെ വിശദീകരണവും സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് ജിഎസ്എം ക്ലോത്തില്‍ തയ്യാറാക്കിയ ജേഴ്‌സി സെറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 5 ന് ഉച്ചക്ക് 2 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 202593.

എം.ആര്‍.എസ് പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായികമേളയില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോകുന്നതിനും മത്സരാര്‍ത്ഥികളെ സ്‌റ്റേഡിയത്തിലേക്കും അവിടെ നിന്നും താമസ സ്ഥലത്തേക്കും പരിപാടി പൂര്‍ത്തിയായതിനുശേഷം തിരികെ സ്‌കൂളിലേക്കും എത്തിക്കുന്നതിനായി ഭക്ഷണമുള്‍പ്പടെ എ.സി, നോണ്‍ എ.സി ടൂറിസ്റ്റ് ബസ്സുകള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ള ഉടമകള്‍, ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 3 ന് ഉച്ചക്ക് 2 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 8075441167.

റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ്

മൃഗസംരക്ഷണ വകുപ്പിന്റെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സെപ്തംബര്‍ 26, 28 തീയതികളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തും.

സഞ്ചരിക്കുന്ന മൃഗാശുപത്രി

പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷം നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം സെപ്തംബര്‍ 25 മുതല്‍ 30 രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീകസംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074583866

ചലചിത്ര ശില്‍പശാല: അപേക്ഷ ക്ഷണിച്ചു

കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമിക അറിവ് നല്‍കുന്നതിന് നടത്തുന്ന ചലചിത്ര ശില്‍പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ദിവസങ്ങിലായാണ് ശില്‍പശാല നടക്കുക. താല്‍പര്യമുള്ളവര്‍ അരമണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള സ്വന്തമായി തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആല്‍ബം, മ്യൂസിക് വീഡിയോ, പരസ്യചിത്രം, റീല്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ എംപി4 ഫോര്‍മാറ്റ് ലിങ്ക്, ബയോഡാറ്റ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ [email protected]ല്‍ ഒക്ടോബര്‍ 5 നകം അയക്കണം. പ്രായപരിധി 18 നും 35 നും മദ്ധ്യേ. ഫോണ്‍: 0471 2733602

താല്‍ക്കാലിക നിയമനം

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2022-23 പ്രകാരം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ കസ്റ്റം ഹയറിംഗ് സെന്ററിലെ കൊയ്ത്ത്‌മെതിയന്ത്രം കൊയ്ത്ത് സീസണുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപക്ഷിക്കാം. പ്രായോഗിക ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരെഞ്ഞെടുക്കുക. അപേക്ഷകള്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയം, കണിയാമ്പറ്റ പി.ഒ, മില്ലുമുക്ക്, വയനാട് 673124 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകീട്ട് 5 നകം ലഭിക്കണം, ഫോണ്‍: 9383471924.

സീറ്റൊഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ ബി എസ് സി കെമിസ്ട്രിക്ക് എസ്.സി വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് 1 നകം കോളേജ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍: 04936 204569.

ലേലം

കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ ആനേരി ഫസ്റ്റ് അംഗന്‍വാടി നം. 46 പഴയ കെട്ടിടം പൊളിച്ചു മാറ്റി സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ലേലം സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. ഫോണ്‍:04936 286644.

Leave a Reply

Your email address will not be published. Required fields are marked *