തെരുവുനായ ശല്യം; പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബാല കേരളം കുട്ടികൾ പരാതി നൽകി

കണിയാമ്പറ്റ: വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് കണിയാമ്പറ്റ പഞ്ചായത്ത് ബാലകേരളം പ്രസിഡൻറ് മുഹമ്മദ് സയാന്റെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത കെ പിക്ക് പരാതി നൽകി
കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ. കമ്പളക്കാട് അൻസാരിയ മദ്രസ. കണിയാമ്പറ്റ ഗവൺമെൻറ് യുപി സ്കൂൾ. കണിയാമ്പറ്റ ഗവൺമെൻറ് ഹയർ സെക്രട്ടറി സ്കൂൾ .വിദ്യാർത്ഥി വിദ്യാർത്ഥിനികൾകക്കും പൊതുജനങ്ങൾക്കും .വാഹന യാത്രക്കാർക്കും ഭീഷണിയായ രൂപത്തിൽ തെരുവ് നായ്ക്കൾ പെരുകിയിരിക്കുന്നു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് അക്രമകാരികളായ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റുന്ന സംവിധാനം അടക്കം ഒരുക്കണമെന്ന് ബാലകേരളം ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുഹമ്മദ്‌ ഹനാൻ (കൺവീനർ).മുഹമ്മദ്‌ ഹാനിൻ . മുഹമ്മദ്‌ ഷിനാസ്.മുഹമ്മദ്‌ ഷാഫി.മുഹമ്മദ്‌ കാസിം.മുഹമ്മദ്‌ ഹിദാഷ് . മുഹമ്മദ്‌ മുനീബ്.രാസിൻ പി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *