പനവല്ലിക്കാർക്ക് ഇനി ആശ്വാസം, കടുവയെ പിടികൂടാൻ ഉത്തരവായി

മാനന്തവാടി: നാട്ടിൽ ഭീതി പടർത്തിയ കടുവയെ വെടിവെച്ച് പിടികൂടാൻ ഉത്തരവായി. പിസി സി എഫ് .ഡി ജയപ്രസാദ് ആണ് മയക്ക് വെടിവെച്ച് പിടികൂടാൻ ഉത്തരവിട്ടത്. വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ വെടിവച്ച് പിടികൂടാൻ ഒരുക്കങ്ങൾ തുടങ്ങി നാളെ തിരച്ചിൽ ആരംഭിക്കും.

കടുവയ്ക്കായി മൂന്നു കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവ കൂട്ടിൽ കയറാത്ത സാഹചര്യത്തിൽ കടുവയെ വെടിവച്ച് പിടികൂടാൻ ലഭിച്ച ഉത്തരവ് 45 ദിവസസമായി ഭീതിയിൽ കഴിയുന്ന പനവല്ലിക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.കടുവശല്യം നാട്ടുകാർക്കെന്ന പോലെ വനംവകുപ്പിനും തലവേദയായിരുന്നു.വീടിന്റെ അകത്ത് വരെ കടുവയെത്തി ഭീതി പടർത്തിയ സാഹചര്യത്തിൽ കടുത്ത നടപടിയിലെക്ക് കടക്കാൻ വനം വകുപ്പ് നിർബന്ധിതരാവുകയായിരുന്നു. ഇന്ന് ഉച്ചയോടെപിസി സി എഫ് .ഡി ജയപ്രസാദ് ആണ് N W5 എന്ന പ്രശ്നക്കാരനായ കടുവയെ മയക്ക് വെടി വച്ച് പിടിക്കുടാൻ ഉത്തരവിട്ടത്.
രാപകൽ ഭേദമന്യേ ജോലി ചെയ്ത് വലഞ്ഞ വനപാലകരും വീട്ടിനുള്ളിൽപ്പോലും സുരക്ഷിതരല്ലാത്ത നാട്ടുകാര്യം ഏറ്റുമുട്ടലിന്റെ വക്കീലായിരുന്നു.
മയക്കുവെടി വെക്കാൻ അനുമതി ലഭിച്ചതോടെ വലിയ ആശ്വാസ ത്തിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

മയക്കു വെടിവയ്ക്കാൻ ഉത്തരവ് ലഭിച്ച സാഹചര്യത്തിൽ
ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫിസിൽ ഉന്നതതല യോഗം ചേർന്നു. മുത്തങ്ങ വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ വെടിവച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. നാളെ മുതൽ കടുവയ്ക്കായ് തിരച്ചിൽ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *