ഇടത് ഭരണത്തിൽ കേരളത്തിലെ ക്യാമ്പസുകളും സ്കൂളുകളും ലഹരിയുടെ നീരാളി പിടുത്തത്തി ലേക്ക് അമർന്നു; അഡ്വ: ടി.സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ : കെ എസ് യു വയനാട് ജില്ലാ ക്യാമ്പ് ഉമ്മൻ‌ചാണ്ടി നഗറിൽ തുടക്കമായി . 2016 ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും 2023ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം 100 മടങ്ങ് അതികമാണ് . 2016 ൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 5600 ആയിരുന്നെങ്കിൽ 2022ൽ അത് 22000 ആയി ഉയർന്നു. ഇന്ന് കേരളത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങൾ ഒന്നു ലഹരിയും രണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ പാലായനവുമാണ്. ആ കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികൾ മുഴുവൻ അവിടെ പൗരത്വം എടുത്ത് താമസിക്കുമ്പോൾ കേരളത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ അടിത്തറയെ തന്നെ ബാധിക്കുന്ന ഒരു സാഹചര്യമാണ് . ഈ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളും ആൾമാറാട്ടവും റിക്രൂട്ട്മെന്റ് അഴിമതിക്ക് ഉൾപ്പെടെ നേതൃത്വം കൊടുത്തു മുൻപോട്ട് പോവുകയാണ് ഇടതുപക്ഷ സർക്കാർ. ജില്ലാ കമ്മിറ്റിയുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കറ്റ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. കെ.എസ്‌.യു വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് എംഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെപിസിസി മെമ്പർ പി പി അലി, കൽപ്പറ്റ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ ബി സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, ലയണൽ മാത്യു, അതുല്യ ജയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കെഎസ്‌യു വയനാട് ജില്ലാ ക്യാമ്പ് ഉമ്മൻചാണ്ടി നഗറിൽ പുത്തൂർവയൽ സ്വാമിനാഥൻ ഫൗണ്ടേഷനിൽ വെച്ചാണ് നടക്കുന്നത്. ക്യാമ്പിൽ ഡോക്ടർ സരിൻ ഐ എ എസ് , കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ, മറ്റു വിവിധ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *