മാനന്തവാടിയിൽ ഗതാഗത പരിഷ്ക്കരണം

മാനന്തവാടി: മാനന്തവാടി ടൗണിൽ നാളെ മുതൽ ഗതാഗത പരിഷ്ക്കരണം. നാലാംമൈൽ, കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ യാത്രക്കാരെ ടൗണിൽ ഇറക്കിയതിനു ശേഷം ബസ്റ്റാൻഡിൽ വരികയും യാത്രക്കാരെ കയറ്റി ടൗൺ ചുറ്റാതെ ബസ് സ്റ്റാൻഡിൽ നിന്നും നാലാംമൈൽ കല്ലോടി ഭാഗത്തേക്ക് പോകണം. ടൗണിലെ റോഡ് പണി നടക്കുന്നതിനാലും താഴെയങ്ങാടി റോഡിൽ കൽവർട്ട് നിർമ്മിക്കുന്നതിനാലുമാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് മാനന്തവാടി നഗരസഭ യോഗം അറിയിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സീ. കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഡിവൈഎസ്പി പി. എൽ ഷൈജു തഹസിൽദാർ എം. ജെ അഗസ്ത്യൻ, എ എം വി ഐ വി .പി ശ്രീജേഷ്, സെക്രട്ടറി സന്തോഷ് മാമ്പള്ളി, യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *