ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ രാവിലെ 9.30 ഇരുമനത്തൂര്‍ , ഉച്ചയ്ക്ക് 2ന് ചേരിയമൂല.

താല്‍ക്കാലിക നിയമനം

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍ കം പമ്പ് ഓപ്പറേറ്റര്‍, പമ്പ് ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സെക്യൂരിറ്റി യോഗ്യത- എസ്.എസ്.എല്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം, വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍-എസ്.എസ്.എല്‍സി, ഐ.ടി.ഐ, വയര്‍മാന്‍ ലൈസന്‍സ്, മുന്‍ പരിചയം അഭികാമ്യം. പമ്പ് ഓപ്പറേറ്റര്‍- വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റം കൈകാര്യം ചെയ്യുന്നതില്‍ മുന്‍ പരിചയം. കോളേജിനടുത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഓഫീിസ് അസിസ്റ്റന്റ് -പ്രീഡിഗ്രി,പ്ലസ്ടൂ, ടൈപ്പ് റൈറ്റിംഗ് മലയാളം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം, മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 3 ന് രാവിലെ 10 ന് കോളേജ് പി.ടി.എ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അധ്യാപക നിയമനം

മീനങ്ങാടി ഗവ.പോളിടെക്‌നിക്ക് കോളേജിന്റെ കീഴില്‍ ചുണ്ടേലില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജിയിലേക്ക് ഇംഗ്ലീഷ് അധ്യപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 3ന് രാവിലെ 11ന് മീനങ്ങാടി പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കരാര്‍ നിയമനം
പാനലിലേക്ക് അപേക്ഷിക്കാം

വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അതിവേഗ കോടതികളില്‍ ഒഴിവുവരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള പാനലിലേക്ക് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഇതര വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും സമാന പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് 673122 എന്ന വിലാസത്തിലോ [email protected]
എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. ഒക്‌ടോബര്‍ 10 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 04936 202277.

Leave a Reply

Your email address will not be published. Required fields are marked *