പി എച്ച് ഡി പ്രവേശനപരീക്ഷയിൽ ഉന്നത വിജയം നേടി വയനാട്ടുകാരനായ അജയ് ആന്റോ സോയി

മാനന്തവാടി: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് അഖിലേന്ത്യാ തലത്തിൽ നടത്തിയ പി എച്ച് ഡി എൻട്രൻസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ മാനന്തവാടി കണിയാരം സ്വദേശി കൈതാരത്ത് അജയ് ആന്റോ സോയി വയനാട് ജില്ലക്ക് അഭിമാനമായി.ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പ്രവേശന പരീക്ഷയിലാണ് ഈ ഉന്നത വിജയം. സീനിയർ റിസർച്ച് ഫെലോ ആയി ഡൽഹിയിലെ കാർഷിക ഗവേഷണകേന്ദ്രത്തിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അജയ് ആന്റോ സോയി കണിയാരം ഫാ. ജി കെ എം സ്കൂൾ, ദ്വാരക എസ്, എച്ച്, എസ്,എസ് എന്നിവിടങ്ങളിലെ പൊതു വിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥിയാണ്. കേരള കാർഷിക സർവകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തിൽ നിന്നും ബിരുദവും, ഹൈദരാബാദ് തെലങ്കാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സോയി ആന്റണി, പോരൂർ സെൻറ്. സെബാസ്റ്റ്യൻസ് സ്കൂൾ പ്രധാന അദ്ധ്യാപിക ജാൻസി എ വി എന്നിവരാണ് മാതാപിതാക്കൾ.അലൻ ജിയോ സോയി, ആൻജിസ് മരിയ സോയി എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *