മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗം ചേർന്നു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബർ 3 മുതൽ 9 വരെ നടത്തുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പരിപാടികളും ചർച്ച ചെയ്യാനായി അവലോകനയോഗം ചേർന്നു. വികസന മുന്നേറ്റത്തിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സങ്കൽപ ഏഴുദിന പരിപാടികൾക്കാണ് ഒക്ടോബർ മൂന്നിന് തുടക്കം കുറിക്കുന്നത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയും, സെക്രട്ടറി കെ കെ രാജേഷും, പങ്കെടുത്തു. വിവിധ മേഖലകളിൽ വികസന മുന്നേറ്റത്തിനായി ഒക്ടോബർ മൂന്നു മുതൽ 9 വരെ സങ്കൽപ്പ സപ്താഹ് എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളും, പ്രവർത്തനങ്ങളും സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വയനാട് പ്രോജക്ട് ഡയറക്ടർ അജീഷ് പദ്ധതി വിശദീകരിച്ചു.

ഒക്ടോബർ 3 മുതൽ 9 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ, സർക്കാർ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, മത്സരങ്ങൾ, റാലികൾ, ആരോഗ്യ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 3ന് സ്വാസ്ഥ്യ മേള എടവക ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തും. പിഎച്ച്സി യിൽ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കും.4ന് പോഷൻ മേളവെള്ളമുണ്ട ഗ്രാമപഞ്ചായത്തിലും, 5ന് ശുചിത്വ ക്യാമ്പയിൻ, ശുചിത്വ ശിവിർ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലും,6ന് കൃഷി മഹോത്സവം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലും,7ന് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ തിരുനെല്ലി ഗ്രാമപഞ്ചായത്തിലും,8ന് വ്യവസായ സംരംഭ സെമിനാർ സമൃദ്ധി ദിവസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലും നടത്തും. സമാപന പരിപാടി സങ്കല്പ സപ്താഹ് സമ്മേളനം 9ന് മാനന്തവാടി ബ്ലോക്ക് ട്രെയിസം ഹാളിലും നടത്താൻ തീരുമാനിച്ചു. പ്രസ്തുത ദിവസം സമാപന റാലി, വിവിധ പ്രദർശന മേളകൾ, സെമിനാറുകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, പി എം എ വൈ ഭവന പദ്ധതിയിൽ താക്കോൽദാനം എന്നിവ നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *