പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ജനകീയമാക്കി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ബത്തേരി :പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയെന്നും താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭമുണ്ടായെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമദ് റിയാസ് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച വിശ്രമമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മേപ്പാടി റസ്റ്റ് ഹൗസ നവീകരിക്കുമെന്നും 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പീപിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിലൂടെ ഓൺ ലൈൻനായി താമസ സൗകര്യം ബൂക്ക് ചെയ്തവരുടെ എണ്ണം ഇതു വരെ 1,73,692 പേരായി. കഴിഞ്ഞ മാസം 30 വരെയുള്ള ബൂക്കിങ്ങിലൂടെ സർക്കാരിന് 10,26,22056 രൂപ അധികമായി വരുമാനം ല ലഭിച്ചു. ഇത് സർക്കാരിനും റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്കും സാമ്പത്തിക മെച്ചമുണ്ടായെന്നും മന്ത്രി പറഞ്ഞു.വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവേശന പരിമിതി നേരിടുന്ന സ്ഥലങ്ങളിൽ അതത് വകുപ്പുകളുമായി ചർച്ച നടത്തി പുന: പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്ത് തന്നെ ആദ്യമായി അടുത്ത മാസം മുതൽ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലൂടെയും മന്ത്രിസഭാ അംഗങ്ങൾ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വികസന ലക്ഷ്യം മുന്നിൽവെച്ചുള്ള നവ കേരള സദസ്സ് മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 3.9 കോടി രൂപ ചിലവിലാണ് പി.ഡബ്ല്യു.ഡി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പടെ 9 മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാള്‍ അടുക്കള, ടോയ്‌ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനിക രീയിയിലുള്ള വിശ്രമ മന്ദിരം നിര്‍മ്മിച്ചത്. വിശ്രമ മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു. റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന ചടങ്ങിൽ ഐ സി ബാലകൃഷണൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ഉത്തര മേഖല പൊതു മരാമത്ത് കെട്ടിടം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇ.ജി വിശ്വപ്രകാശ്, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി .കെ രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഹഫ്സത്ത്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ, സുൽത്താൻ ബത്തേരി വൈസ് ചെയർ പേഴ്സൺ എൽസി പൗലോസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *