പഥൂര്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് വേതനവും ആനുകൂല്യങ്ങളും വിതരണം ചെയ്യണം : ഐഎന്‍ടിയുസി

കല്‍പ്പറ്റ: പഥൂര്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് നാലുമാസമായി ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാത്തതിനാല്‍ 200 ഓളം വരുന്ന തൊഴിലാളികള്‍ മുഴു പട്ടിണിയില്‍ ആണെന്നും ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎന്‍ടിയുസി കല്‍പ്പറ്റ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇരുന്നൂറോളം തൊഴിലാളികള്‍ തീരാ ദുരിതത്തില്‍ ആയിട്ടും ഗവണ്‍മെന്റോ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റോ വിഷയത്തില്‍ ഇടപെടുന്നില്ല. ഇത് പ്രതിഷേധാര്‍ഹം ആണെന്നുംയോഗം വിലയിരുത്തി. കല്‍പ്പറ്റ ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമായി ബൈപ്പാസ് റോഡ് നാലുവരിപ്പാതയാക്കി ഗതാഗത യോഗ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നവംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും 26ന് നടക്കുന്ന ജില്ലാ റാലിയില്‍ ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുനീര്‍ ഇത്തിക്കല്‍ അധ്യക്ഷന്‍ ആയിരുന്നു. സംസ്ഥാന സെക്രട്ടറി സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, കരിയാടന്‍ ആലി, ഒ പി മുഹമ്മദ് കുട്ടി,പി വിനോദ് കുമാര്‍, താരിഖ് കടവന്‍,കെ അജിത, ആയിഷ പള്ളിയാല്‍, ഷാഫി പുല്‍പ്പാറ, കെ കെ മുത്തലിബ്, എസ് മണി, ഡിന്റോ ജോസ്, ഹര്‍ഷല്‍ കോണാടന്‍, സുബൈര്‍ ഓണി വയല്‍, പ്രതാപ്കല്‍പ്പറ്റ,മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *