എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവലിയൻ ഒരുക്കി

മീനങ്ങാടി: ജെക്സ് ക്യാംപസ് മീനങ്ങാടിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയ പവലിയൻ ഒരുക്കി. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിച്ചു. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിച്ചു. അവയവദാനം, രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും സൗകര്യമൊരുക്കിയിരുന്നു. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രക്തദാന അവയവദാനകേശദാന ജീവകാരുണ്യ പദ്ധതിയായ ജ്യോതിർ ഗമയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപലമാക്കുന്നതിന്റെ ഭാഗമായാണ് കലോത്സവ വേദി പ്രത്യേക പവലിയൻ ഒരുക്കിയത്.

സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം പി.പി. ദാനിയേൽ പവലിയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. എംജെഎസ്എസ്എ സെക്രട്ടറി ടി.വി. സജീഷ്, ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേരി, സെക്രട്ടറി ജോൺ ബേബി, വൈസ് പ്രസിഡൻ്റ് പി.സി. പൗലോസ്, സൺഡേ സ്കൂൾ അധ്യാപകർ, ഹെഡ് മാസ്റ്റേഴ്സ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാർ, സെക്രട്ടറിമാർ, ഭദ്രാസന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *