കേരളീയം; ശ്രദ്ധേയമായി കുടുംബശ്രീ പാചക മത്സരം

മീനങ്ങാടി:സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 പരിപാടിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന പാചക മത്സരം ശ്രദ്ധേയമായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ കുടുംബശ്രീക്ക് കീഴിലുള്ള 11 കാറ്ററിംഗ് യൂണിറ്റുകള്‍ പങ്കെടുത്തു. കൂട്ട് പുഴുക്ക്, മത്തന്‍ പായസം, ചിക്കന്‍ വറുത്തരച്ച കറി എന്നീ 3 വിഭവങ്ങളിലായിരുന്നു മത്സരം. പാചക മത്സരത്തില്‍ മുട്ടില്‍ സി.ഡി.എസ്സിലെ തേജസ്സ് കാറ്ററിംഗ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. സ്‌കിന്നി ഫ്‌ളൈമ്സ് കാറ്ററിംഗ് രണ്ടാം സ്ഥാനവും അമ്പലവയല്‍ ബക്കേഴ്സ് കാറ്ററിംഗ് മൂന്നാം സ്ഥാനവും നേടി. പാചക മത്സരത്തിലെ വിജയികള്‍ക്ക് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കെ.ഇ വിനയന്‍ സമ്മാനദാനം നടത്തി. കുടുംബശ്രീ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി. കെ ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല ദിനേശ്ബാബു പാചക മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് മൊമന്റോായും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു. പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സീനിയര്‍ ഫുഡ് പ്രൊഡക്ഷന്‍ ഫാക്കള്‍ട്ടി സബിത, ലക്കിടി ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് പ്രഫസര്‍ അനൂഷ്, തൃശൂര്‍ ഐഫ്രം ഫാക്കള്‍ട്ടി സുധീഷ്, എ ഡി എം സി മാരായ വി.കെ റജീന, സലീന, ഡി.പി എം ഹുദൈഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *