കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

കൽപ്പറ്റ: കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജീവനക്കാരുടെ കൂട്ടായ്മയിൽ 1974-ൽ രൂപം കൊണ്ട കേരള എൻ.ജി.ഒ അസോസിയേഷൻ 49 വർഷങ്ങൾ പൂർത്തീകരിച്ച് 50 -ആം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 27 സ്ഥാപക ദിനാചരണം നടത്തി. ജീവനക്കാരുടെ അവകാശസമര പോരാട്ട വീഥിയിൽ നെടുനായകത്വം വഹിച്ച ചരിത്രമാണ് അസോസിയേഷനുള്ളത്. അവകാശ സമര പോരാട്ടങ്ങളിൽ അധികാരത്തിലിരിക്കുന്നവരുടെ കൊടിയുടെ നിറം നോക്കാതെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയത് കൊണ്ടാണ് കേരളത്തിലെ ജീവനക്കാരുടെ ഇടയിൽ അസോസിയേഷന് ഇത്രയും സ്വീകാര്യത വന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്ന് കൽപ്പറ്റ കളക്ടറേറ്റിൽ പതാക ഉയർത്തിക്കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് പറഞ്ഞു. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ആനുകൂല്യ നിഷേധങ്ങൾക്കെതിരെ ജീവനക്കാരുടെ ശബ്ദമായി തുടർന്നും അസോസിയേഷന് പ്രവർത്തിക്കുമെന്നും, സുവർണ്ണ ജൂബിലിയിലേക്ക് കടക്കുന്ന ഈ വേളയിൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് കേരള NGO അസോസിയേഷന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി കൾക്ക് സംഘടന രൂപം നൽകിയിട്ടുണ്ട്.

ജില്ലയിലെ വിവിധയിടങ്ങളിൽ കെ.ടി.ഷാജി, എൻ.ജെ. ഷിബു, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, പി.ജെ.ഷിജു എന്നിവർ പതാക ഉയർത്തി. സ്ഥാപകദിനാചരണത്തിന് ടി.അജിത്ത്കുമാർ, ഇ.എസ് ബെന്നി, സജി ജോൺ, എം.ജി.അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ടി.കെ.സിദ്ദിഖ്, വി.വിധു, രഞ്ജൻ, പി.ഷംസുദ്ദീൻ, പി.ശിവൻ, റോബിൻസൺ ദേവസ്സി, പി.സെൽജി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *