വയലാർ അനുസ്മരണവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു

ചുണ്ടേൽ: വയലാർ അനുസ്മരണവും സാംസ്കാരിക സദസ്സും സാംസ്കാരിക സദസ്സ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തബലിസ്റ്റ്സുധീർ കടലുണ്ടി നയിച്ച വയലാർ ഗാനസന്ധ്യയും, നിർധനരായ അഞ്ച് കുടുംബങ്ങൾക്കുള്ള ധനസഹായവും, വിദ്യാഭ്യാസ മേഖലയിൽ മികവാർന്ന പ്രകടനം നടത്തിയ വിദ്യാർഥികളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ക്ലബിൻ്റെ ലോഗോ പ്രകാശനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് നിർവഹിച്ചു. ഫാ. ഫ്രാൻസൻ തുരുത്തിപ്പറം, എം.ജനാർദനൻ, കെ.തോമസ്, എം പ്രസാദ്, വിൻസി വില്യം, എന്നിവർ സംസാരിച്ചു. ഏൻ ഒ ദേവസ്യ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *