ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് : സൈക്കിൾ റാലി സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ., എക്സൈസ്, എന്നിവരുടെ നേതൃത്വത്തിൽ കേരള പിറവി ദിനത്തിൽ ഡ്രഗ്സ് ഫ്രീ ക്ലീൻ ഡ്രീം വയനാട് എന്ന സന്ദേശവുമായി ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂൾ മുതൽ കൽപറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക, മാലിന്യമുക്ത ചുറ്റുപാട് ഒരുക്കുക, വയനാട് ജില്ലയിലെ ടൂറിസം മേഖലകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക , ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകൾ പരിയപ്പെടുത്തുക എന്നതാണ് റാലിയിലൂടെ പ്രചരിപ്പിക്കുന്ന മുദ്രാവാക്യം.സുൽത്താൻ നഗരസഭ ചെയർമാർ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്ത റാലി ജില്ലാ പോലീസ് അഡീഷണൽ സൂപ്രണ്ട് വിനോദ് പിള്ള ഫ്ലാഗ് ഓഫ് ചെയ്തു.ഗവ സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ, പി.ടി.എ പ്രസിഡണ്ട് പി.കെ. ശ്രീജൻ, കരിയർ ഗൈഡ് സുനിത എള്ളത്ത്, വിദ്യാർത്ഥി പ്രതിനിധി ടിയ മെർലിൻ ജെയിൻ എന്നിവർ നേതൃത്വം നൽകി.മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത ശശി, എ.ഇ.ഒ. ജോളിയാമ്മ മാത്യു, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ ,പി.ടി.എ.പ്രസിഡണ്ട് എം.വി.പ്രിമേഷ്, ബാവ കെ.പാലുകുന്ന് എന്നിവർ നേതൃത്വം നൽകി. മീനങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റാലിക്ക് സ്വീകരണവും ശുചീകരണവും സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ. വിനയൻ മീനങ്ങാടിയിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കാക്കവയൽ ഹയർ സെക്കണ്ടറിയിൽ നൽകിയ സ്വീകരണത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്.ഷാജി മുഖ്യാഥിതിയായി ആയി. തുടർന്ന് കൈനാട്ടിയിൽ നടന്ന ശുചീകരണം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി.കെ.ബാലസുബ്രമഹ്ണ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ആശ പോൾ, ജെൻഡർ ടീം എന്നിവർ നേതൃത്വം നൽകി. റാലിയുടെ ഭാഗമായി സിവിൽ സ്റ്റേഷന് മുന്നിൽ ഒരുക്കിയ ഇൻസ്റ്റലേഷൻ എ. ഡി. എം എൻ.ഐ.ഷാജു ഉദ്ഘാടനം ചെയ്തു. റാലിയുടെ സമാപനം എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു .കൽപറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയം തൊടി, കൽപറ്റ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ ശിവരാമൻ മുഖ്യാഥിതി ആയി പങ്കെടുത്തു. പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ, അജിത്ത് കാന്തി, കെ.ഷാജി എന്നിവർ സംസാരിച്ചു. റാലിക്ക് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ് ,ജോ കോഡിനേറ്റർ മനോജ് ജോൺ, കൺവീനർ കെ.ബി.സി മിൽ, എ.രജീഷ് എന്നിവർ നേതൃത്വം നൽകി. റാലിയുടെ ഭാഗമായി മീനങ്ങാടിയിൽ ഹൈവേ ശുചീകരിക്കുന്നതിനും സൈക്കിൾ റാലിയിലെ അംഗങ്ങൾ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *