കനിവ് ആരോഗ്യപ്രവ൪ത്തക൪ അടിയന്തര ചികിത്സ നല്കി വയോധികന് രക്ഷകരായി

വെൺമണി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽപ്രവ൪ത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം പദ്ധതി കനിവ്ആരോഗ്യ പ്രവർത്തകരാണ് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വെൺമണിയിൽ ബ്ലഡ് പ്രഷർ പരിശോധനയ്ക്കിടയിൽ, കുഴഞ്ഞു വീണ വയോധികന് അടിയന്തിര ചികിത്സ നല്കി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് രക്ഷകരായത് .ഡോ:അനീസ് സുധീൻ,സ്റ്റാഫ് നേഴ്സ് ലിജി സെബാസ്റ്റ്യൻ,നിതിൻ വിനോദ്,അന്ജന സെബാസ്റ്റ്യൻ എന്നിവരാണ് രക്ഷകരായത്.താരതമ്യേന വളരെ തിരക്കേറിയ ഡിവിഷനും, മൂന്ന് സെന്റർ പരിശോധനയുമുണ്ടായിരുന്നിട്ടും, വെൺമണിയിൽ പരിശോധനയ്ക്കിടയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ പോകേണ്ടി വന്ന സമയം പരാതികൾ ഇല്ലാതെ കാത്തിരുന്ന ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രവ൪ത്തക൪ നന്ദി പറഞ്ഞു, പിന്നീടുള്ള സെന്ററുകളിൽ സമയക്രമത്തിൽ വൈകിയെങ്കിലും മുഴുവൻ രോഗികളെയും പരിശോധിച്ചാണ് പൂ൪ത്കിയാക്കിയത്, വാളാട് ബ്ലോക്ക് ഡിവിഷൻ മെ൩൪ ജോയ്സി ഷാജു, ആരോഗ്യ പ്രവ൪ത്തകരെ സഹായിക്കാനായി ആശുപത്രിയിൽ എത്തിച്ചേരുകയും രോഗിയുടെ ബന്ധുക്കൾ എത്തിച്ചേരും വരെ സഹായിയുമായി .

Leave a Reply

Your email address will not be published. Required fields are marked *