കല്‍പ്പറ്റ: പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ പാതക്കായി വയനാട് ചുരത്തില്‍ ഉപവാസസമരം. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചുരം പ്രവേശന കവാടത്തിലാണ് ഉപവാസ സമരം നടത്തിയത്. കോഴിക്കോട് വയനാട് ജില്ലകളില്‍ നിന്നുള്ള ജന പ്രതിനിധികളടക്കം സമരത്തില്‍ പങ്കെടുത്തു.
പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 175 ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് ലക്കിടിയില്‍ ചുരം പ്രവേശന കവാടത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. കോഴിക്കോട് വയനാട് ജില്ലകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ അടക്കം 150ലധികം പേര്‍ സമരത്തില്‍ പങ്കാളികളായി. സമരം നടക്കുമ്പോഴും
ചുരത്തില്‍ ഗതാഗത കുരുക്കായിരുന്നു.ഇതിന് പരിഹാരം കാണാന്‍ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമാകും വരെ സമരം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കല്‍പ്പറ്റ എം.എല്‍.എ. ടി. സിദ്ദീഖ് സമരക്കാര്‍ക്ക് വെള്ളം നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി.കെ.അബ്ദുറഹ്മാന്‍ തുടങ്ങി വിവിധ ജന പ്രതിനിധികളും സമരത്തിന് പിന്തുണയുമായെത്തി.