കൽപ്പറ്റ :ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പ്രീത, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.സമീഹ സൈതലവി, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ.ഹരിത ജയരാജ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ് ഷാജി, വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ സി.സി സത്യന്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ശരത്ചന്ദ്രന്‍, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ.രാജ് മോഹന്‍, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, പ്രോഗ്രാം കണ്‍വീനര്‍ ഡോ.ജി അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.ജീവിത ശൈലി രോഗ നിര്‍ണ്ണയം, പ്രസൂതി, സ്ത്രീരോഗ വിഭാഗം, ആനോറെക്ടല്‍ യൂണിറ്റ്, യോഗ, നാച്യുറോപ്പതി വിഭാഗം, സിദ്ധ വിഭാഗം, കൗമാര ഭൃത്യം, ജനറല്‍ മെഡിസിന്‍, നേത്രരോഗ വിഭാഗം പരിശോധനകളും മരുന്നുകളുമാണ് നല്‍കിയത്. 300 ഓളം ജിവനക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.