ന്യൂഡല്‍ഹി: വയനാട് പുല്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിന്റേതടക്കമുള്ളവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.കേസില്‍ കെ.കെ. അബ്രഹാമിനെ രണ്ടുദിവസത്തേക്ക് ഇ.ഡി കോടതിയുടെ ചുമതലയുള്ള ജില്ല സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ കെ.കെ. അബ്രഹാമാണെന്നും തട്ടിയ പണം ഇഞ്ചി കൃഷിയിലുള്‍പ്പെടെയാണ് നിക്ഷേപിച്ചതെന്നും ഇ.ഡി അറിയിച്ചിരുന്നു. രണ്ട് ദിവസം ഇ ഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി അവസാനിച്ച നവംബര്‍ 10 ന് കെകെ എബ്രഹാമിനെ പിഎംഎല്‍.എ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്റ്് നീട്ടുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ സജീവന്‍ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.