വയനാടൻ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാർച്ച് മാസത്തിൽ ടേസ്റ്റിംഗ് മത്സരം

കൽപ്പറ്റ: ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോർഡ്‌ തയ്യാറാക്കിയ ആവശ്യമായ മാർഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കർഷകർ അനുവർത്തിക്കണമെന്ന് റീജിയണൽ കാപ്പി ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോർജ് ഡാനിയേൽ പറഞ്ഞു. കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളവെടു’പ്പുകാലത്തും വിളവെടുപ്പാനന്തരവും ശാസ്ത്രീയ മുറകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാർച്ചു മാസത്തിൽ വയനാടൻ കാപ്പിയുടെ രുചി ലോകത്തെ അറിയിക്കുന്നതിന് കോഫി ബോർഡുമായി യോജിച്ച് കപ്പ് ടേസ്റ്റിംഗ് മൽസരം നടത്താനും വയനാട് കോഫി പ്രോവേർസ് അസോസിയേഷൻ ജില്ലകമ്മിറ്റി തീരുമാനിച്ചു പ്രസിഡണ്ട് അനുപ് പാലുകുന്ന് അദ്ധ്യക്ഷത വഹിച്ചു അലി ബ്രാൻ , ജൈനൻ, മോഹൻരവി . സെക്രട്ടറി ബൊപ്പയ്യ കോട്ടനാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *