കൽപ്പറ്റ :കെ.സുരേന്ദ്രനെയും സി കെ. ജാനുവിനെയും വയനാട്ടിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജക മണ്ഡലം കോഴക്കേസിൽ ബി.ജെ.പി സം സ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും സി.കെ. ജാനുവിനെയും പ്രശാന്ത് മലവയലിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. . രാവിലെ 11 മണിയോടെ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ തുടങ്ങിയത്. സുരേന്ദ്രനുപുറമേ സി.കെ. ജാനു, ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ.ഡി. സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ 40 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ. സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപ്പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് ഇക്കാര്യങ്ങൾ ആരോപിച്ച് ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം നടത്തിയ ഫൊറൻസിക് പരിശേധനയിൽ ഫോൺ സംഭാഷണ ത്തിലെ ശബ്ദം കെ. സുരേന്ദ്ര ന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സുരേന്ദ്രനുപുറമേ സി.കെ. ജാനു, പ്രസീത അഴിക്കോട്, ബി.ജെ.പി. നേതാവ് പ്രശാന്ത് മലവയൽ എന്നിവരുടെ ശബ്ദവും സ്ഥിരീകരിച്ചിരുന്നു. മുൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ പാലക്കാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി.യുമായ ആർ. മനോജ്കുമാറാണ് മൂന്ന് പേരെയും ചോദ്യം ചെയ്തത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ആണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ഉച്ചയോടെ കെ.സുരേന്ദ്രൻ്റെയും പ്രശാന്ത് മലവയലിൻ്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഉച്ചകഴിഞ്ഞാണ് ജാനുവിനെ ചോദ്യം ചെയ്യുന്നത് പൂർത്തിയായത് . കേസ് കെട്ടിചമച്ചതാണന്നും കേസ് നിലനിൽക്കില്ലന്നും നിയമ വ്യവസസ്ഥയിൽ വിശ്വാസമുണ്ടന്നും മൂന്ന് പേരും പ്രതികരിച്ചു.