കൽപ്പറ്റ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ 21 ന് കൽപ്പറ്റ ഹോളിഡേയ്സ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഭക്ഷ്യ ഉൽപാദന മേഖലയിലെ സമ്പൂർണ്ണ സുരക്ഷിതത്വം എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജില്ലയിലെ മുഴുവൻ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് പുറമേ ജില്ലാ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. ഭക്ഷ്യ ഉൽപാദന വിപണന മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, സംസ്ഥാന സമിതി അംഗം അസ്ലം ബാവ, ജില്ലാ പ്രസിഡണ്ട് ബിജു മന്ന, ജില്ലാ സെക്രട്ടറി യു സുബൈർ, ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ പ്രാണിയത്ത്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് മുജീബ് ചുണ്ട, ജില്ലാകമ്മിറ്റി അംഗം റെജി വൈത്തിരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.