വെള്ളമുണ്ട :എ.യു.പി സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.ജുബൈരിയ അൻസാർ, മുനീർ പൊന്നാണ്ടി,മോയി പി,ബാവ.കെ, പി ഷൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, പ്രായോഗികാനുഭവങ്ങളിലൂടെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ് എ. യു. പി സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ ലക്ഷ്യം.പഠനത്തോടൊപ്പം തന്നെ കൃഷി അറിവുകളും നൽകി വിദ്യാർത്ഥികളിൽ നല്ലൊരു കാർഷിക സംസ്കാരം വളർത്തിയെടുക്കുവാൻ നടത്തുന്ന അധികൃതരുടെ ശ്രമം പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.