നിസ്വാർത്ഥ സേവകരായിരിക്കണം പൊതുപ്രവർത്തകർ – ടി സിദ്ധിഖ് എം എൽ എനിസ്വാർത്ഥ സേവകരായിരിക്കണം പൊതുപ്രവർത്തകർ – ടി സിദ്ധിഖ് എം എൽ എ

കൽപ്പറ്റ :കോൺഗ്രസ് നേതാവും കൽപ്പറ്റ നഗരസഭാ കൗൺസിലറും കലിക കോളേജ് സ്ഥാപകനുമായ കെ കെ ജോൺ മാസ്റ്ററുടെ രണ്ടാം വാർഷികത്തിൽ കർഷക കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ജോൺ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കേളർഷിപ്പ് വിതരണവും നടത്തി. പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു ചുണ്ടയിൽ അദ്ദേഹം ആരംഭിച്ച കലിക കോളേജ് എന്ന സ്ഥാപനം ഒരു കാലത്ത് വയനാട് ജില്ലയിലെ തന്നെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പരിമിതമായ സൗകര്യങ്ങൾ ഉണ്ടായിരുന്ന കാലത്ത് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസത്തിന് ആശ്രയമായി നിലകൊണ്ട സാരഥി എന്ന നിലയിൽ മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു കെ കെ ജോൺ മാസ്റ്റർ കൽപ്പറ്റ നഗരസഭ കൗൺസിലർ ആയിരിക്കെ വികസന പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ളവരിലേക്ക് എത്തിക്കാൻ എന്നും മുൻഗണന നൽകിയതിലൂടെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഇഷ്ട നേതാവായിട്ടാണ് ജോൺ മാസ്റ്റർ അറിയപ്പെട്ടിരുന്നത്. വിദ്യാസമ്പന്നരും പൊതുജനത്തോടും സാധരാണക്കാരോടും പ്രതിബദ്ധതയുള്ളവരുമായിരിക്കണം രാഷ്ട്രീയ പ്രവർത്തകരെന്നും എല്ലാ പൊതുപ്രവർത്തകർക്കും പകർത്താവുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തമ മാത്രകയാണ് കെ കെ ജോൺ മാസ്റ്ററുടെ പൊതുജീവിതമെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അഡ്വ ടി സിദ്ധിഖ് എം എൽ എ പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ ഇന്നും മാർഗ്ഗദീപമായി ജോൺ മാസ്റ്റർ നിലകൊളളുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ജീവിത കാലത്ത് അദ്ദേഹം നടത്തിയ നിസ്വാർത്ഥമായ ഇടപെടലുകളുടെ ഫലം കൂടിയാണെന്നും എം എൽ എ കൂട്ടി ചേർത്തു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ മാസ്റ്റർ അനുസ്മരണ പ്രഭാഷണം എൻ വേണു മാസ്റ്റർ നടത്തി , പി കെ കുഞ്ഞിമൊയ്തീൻ , ഗിരീഷ് കൽപ്പറ്റ, എൻ ജി ഒ അസോഷിയേഷൻ സംസാഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, രാജറാണി, സാലി റാട്ടക്കൊല്ലി, പി കബീർ , ഡോ: നീതു ജോൺ , ആർ രാജൻ , ബാബു മാസ്റ്റർ, ജോൺ , വാസു മുണ്ടേരി , സക്കറിയാസ് , എന്നിവർ സംസാരിച്ചു . പരിപാടിയിൽ ജിൺസൻ പി ജെ അദ്ധ്യക്ഷത വഹിച്ചു. പി കെ മുരളി സ്വാഗതവും, മുഹമ്മദലി കെ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *