മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി :കെല്ലൂർ ഡബ്ല്യൂഎംഒ ബോയ്‌സ് ഹാബിറ്റേറ്റിലെ വിദ്യാർ ത്ഥികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂഎംഒ കൺവീനർ മായൻ മണിമ അധ്യക്ഷനായിരുന്നു. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, വെള്ളമുണ്ട ഗ്രാമപഞ്ചാ യത്ത് മെമ്പർ റംല, ആഷിക്, മുഹമ്മദലി ഗസാലി, അബ്ദുറഹ്മാൻ, അഹമ്മദ് മാസ്റ്റർ, കെ എം അബ്ദുല്ല, ചെമ്പൻ ഉസ്മാൻ ഹാജി, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *