സഹകരണ വാരാഘോഷം നടത്തി

പനമരം: സഹകരണ വാരാഘോഷം പനമരം പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ചു. മിൽക്ക് സൊസൈറ്റി ഹാളിൽ ഏച്ചോം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പനമരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി അരിഞ്ചേർല അധ്യക്ഷത വഹിച്ചു. സഹകരണ വിദ്യാഭ്യാസത്തിൻ്റെ പരിശീലനവും നവീകരണവും എന്ന വിഷയത്തിൽ സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ പ്രിയേഷ് സി.പി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പനമരം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ഇ.ജെ. സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ബേബി തുരുത്തിയിൽ, അബ്ദുൾ അസീസ് കെ, മുനീർ, ഷേർലി എന്നിവർ സംസാരിച്ചു. മാണി തോട്ടത്തിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *