നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് 23.11.2023 തീയതിയില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ ഇങ്ങനെ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടു ക്കുന്ന നവകേരളാ സദസ്സുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ പോലീസ് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 23.11.2023 തീയതി ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു

.🟥*കല്‍പ്പറ്റയില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍

മാനന്തവാടി-ബത്തേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ്സ് വഴി വന്ന് ജനമൈത്രി ജങ്ഷന്‍ വഴി പരിപാടി നടക്കുന്ന സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പടിഞ്ഞാറത്തറ-മുണ്ടേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

വൈത്തിരി-ചുണ്ടേല്‍-മേപ്പാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ സ്ഥലത്ത് ആളെ ഇറക്കിയ ശേഷം ബൈപാസില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ചെറിയ വാഹനങ്ങള്‍ക്ക് കെ. ജെ ഹോസ്പിറ്റലിന് സമീപം ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

. ഇരുചക്ര വാഹനങ്ങള്‍ മഹാറാണി ടെക്സ്റ്റൈല്‍സിന് മുന്‍വശമോ സിന്ദൂര്‍ ടെക്സ്റ്റൈല്‍സിനു മുന്‍വശമോ പാര്‍ക്ക് ചെയ്യാവുന്നതാണ്.

മറ്റു യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും യാത്രക്കായി ബൈപാസ് റോഡ് ഉപയോഗിക്കേണ്ടതാണ്.

ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍

മുത്തങ്ങ, നായിക്കട്ടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ മന്തണ്ടി കുന്ന് എത്തി സപ്താ റിസോര്‍ട്ട് വഴി കുപ്പാടി ഗവണ്‍മെന്റ് സ്‌കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്.

വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കുപ്പാടി ഗവണ്‍മെന്റ് സ്‌കൂളിന് സമീപം നിര്‍ത്തിയിടേണ്ടതാണ്.

പുല്‍പ്പള്ളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കുപ്പാടി ഫോറസ്റ്റ് ഡിപ്പോ തിരിഞ്ഞ് കടമാഞ്ചിറ വഴി നിര്‍മല മാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

കേണിച്ചിറ, മീനങ്ങാടി, വടുവഞ്ചാല്‍, അമ്പലവയല്‍, താളൂര്‍, ചുള്ളിയോട്, ചീരാല്‍ പാട്ടവയല്‍ എന്നീ ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ നേരെ സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന മറ്റ് ചെറുവാഹനങ്ങള്‍ ഹെലിപ്പാട് ഗ്രൗണ്ടിലും സമീപത്തെ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

ജില്ലയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ സെന്റ് മേരീസ് കോളേജ് ഗേറ്റ് കടന്ന് അകത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

മാനന്തവാടി ഗവ. എച്ച്.എസ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയിലേക്ക് എത്തി ചേരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒരുക്കിയ ക്രമീകരണങ്ങള്‍*1

. മാനന്തവാടി ടൗണ്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബിഷപ്പ് ഹൗസിന് സമീപം ആളുകളെ ഇറക്കിയ ശേഷം ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും, കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടുതലായി വരുന്ന വാഹനങ്ങള്‍ എല്‍.എഫ് സ്‌കൂള്‍ ഗ്രൗണ്ടിലും, മൈസൂര്‍ റോഡിലെ കോപ്പറേറ്റീവ് കോളേജിന് സമീപത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്.2.

നാലാം മൈല്‍ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങാടക്കടവ് പാലത്തിന് സമീപം(മെറ്റലക്‌സിന് അടുത്ത്) ആളുകളെ ഇറക്കി പായോട് റോഡ് സൈഡിലും, മാനന്തവാടി ഗവ. കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.3.

കല്ലോടി ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങള്‍ വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന് മുന്‍വശം ആളുകളെ ഇറക്കി ഹൗസിങ് ബോര്‍ഡ് ഗ്രൗണ്ടിലും, കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് പരിസരത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.4.

കാട്ടിക്കുളം ഭാഗത്തുനിന്നും കല്‍പ്പറ്റ ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ ചെറ്റപ്പാലം, കൊയിലേരി വഴി പോകേണ്ടതാണ് .5.

മാനന്തവാടി ടൗണില്‍ നിന്നും നാലാം മൈല്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ പെരുവക, കമ്മന, കുണ്ടാല വഴി പോകേണ്ടതാണ്..

Leave a Reply

Your email address will not be published. Required fields are marked *